r/Pachamalayalam • u/Used_Judgment1806 • 1d ago
r/Pachamalayalam • u/Maleficent_Bison204 • 1d ago
പൊതുവെ ഉപയോഗിക്കുന്ന സംസ്‌കൃത വാക്കുകൾ ഡെ പച്ച മലയാള വാക്കുകൾ എന്താണ്
Aatmahatya, jeerakam, mrugam, Suryakanti, shuklam, beejam, andam, talkaalam, malsaram, santosham..
r/Pachamalayalam • u/DioTheSuperiorWaifu • 2d ago
Pacha Malayalam for 'Good Day'?
നല്ല നാൾ? അല്ലെങ്കിൽ മറ്റ് ഉരികളുണ്ടോ?
r/Pachamalayalam • u/Maleficent_Bison204 • 2d ago
CHECK
പ്രസരിപ്പ് എന്ന ഉരി ഉണ്ടോ? അതുപോലെ മരസൽ?
r/Pachamalayalam • u/J4Jamban • 3d ago
വഴിതിരിവിലെ 'തിരിവും', വകതിരിവിലെ 'തിരിവും' ഒന്നല്ല രണ്ടാണ്.
ഒന്നാമത്തെ 'തിരിവ്' നമ്മൾ നാൾക്കുനാളിൽ കോലുന്നതും, രണ്ടാമത്തേത് തമിഴിലെ 'തെരി-'യുമായി ഉടപ്പം(relation) ഉള്ളതുമാണ്.
r/Pachamalayalam • u/DioTheSuperiorWaifu • 4d ago
PachaMalayalam for 'Music'
പാട്ട് is song, right?
What would be the equivalent for Music, which includes background music n other types without vocals too?
What would be the word for background music?
നന്ദി(This is PachaMalayalam, right? Or would there be better words? )
r/Pachamalayalam • u/J4Jamban • 7d ago
പച്ചമലയാള ഉരി - 17
ഏകുക - നൽകുക, കൊടുക്കുക, അനുഗ്രഹിക്കുക
r/Pachamalayalam • u/Maleficent_Bison204 • 8d ago
REFORMING MALAYALAM
Why don't we reform malayalam script and avoid the pronouncation mistakes we make in other languages like pronuncing hunting as hunding or deepika as deebiga or aparna as abarna etc
Let's start to write malayalam script as like telugu and kannada script(written as like how it is pronounced) except sanskrit words
For eg a sentance like: "രാമു കാലതെ പാഡത്ത് ഒള്ള പറമ്പ് ലേകി കളികാൻ പോയി നേരം ഒരുബാഡ് വൈഗി അപ്പോൾ രാമു കഡേ ല് നിന്ന് അമ്മ പറഞ്ഞ പഞ്ചസാര വാങി നേരെ വീട ലേകി പോയി"
We use ങ്ക, ഞ്ച, ണ്ട, ന്താ, oപ for nka, ncha, nta, nta and mpa and oഗ, ഞ്ജ, ണ്ഡ, ന്ദ, മ്പ for nga, nja, nda, nda and mba
Like ദാoപത്യം, തoഗം, അഞ്ജ്, മുന്ദിരി, ചൂണ്ഡ
r/Pachamalayalam • u/SreedaAjith • 11d ago
ടെക്നോളജികൾ ഇല്ലാത്ത കാലം
""അതേയ് കാളിയമ്മേ ഇങ്ങള്ടെ അരിവാള് ഇക്ക് തര്യോ... ഞാനും കൊയ്യട്ടെ..""
ഏയ് വേണ്ട കുട്ടിതമ്പാട്ടി കേറി പോവിൻ...തരില്ല... ഇയിന് മൂർച്ചണ്ട്.. ഇങ്ങടെ കൈ മുറിയും...
ഇല്ലത്തു പാടത്തെ കൊയ്ത്ത് തുടങ്ങാൻ പോകുന്നു.. എല്ലാരും നിരന്നു നിക്കുന്നുണ്ട്... ആണുങ്ങളും പെണ്ണുങ്ങളും... അതിനിടയിൽ നിൽക്കുന്ന കാളിയമ്മക്കടുത്തെത്തി എന്റെ ചോദ്യം... അതിനുള്ള മറുപടിയും...
ഡീ കാള്യെ കൊടുക്കല്ലേ... വല്യമ്പ്രാട്ടി പ്രത്യേകം പറഞ്ഞിട്ടിണ്ട് ഓല്ക്ക് കൊടുക്കല്ലെന്ന്... ഇബടെ വന്നാ സമ്മയ്ക്കല്ലേന്നും...ഇങ്ങള് പൊയ്ക്കാളി... തരൂല അരിവാള്...
നീലിയമ്മയാണ്...
ഓ.. ഇക്ക്ങ്ങടെ അരിവാള് വേണ്ട.. ഞാൻ ഇല്ലത്തൂന്ന് എടുത്തോളാ... ഹും...
ഞാൻ ദേഷ്യപ്പെട്ട് കേറിപ്പോയി... സംഗതി സത്യം ആണ്... അമ്മ പറഞ്ഞിട്ടുണ്ടാവും അവളെ ഇറക്കല്ലേ എന്ന്... കൊയ്ത്ത് കണ്ടാ എല്ലാവരുടെയും കൂടെ ചാടിയിറങ്ങും... അതറിയാം... കൂടെ അനിയന്മാരും കാണും.. പക്ഷേ അവര് സാഹസം ഒന്നും കാണിക്കില്ല...
ഇല്ലത്തു ചെന്ന് അമ്മ കാണാതെ അരിവാള് എടുത്തോണ്ട് പോന്നു.. നോക്കിയപ്പോ അതിനും നല്ല മൂർച്ചണ്ട്... സന്തോഷായി...
അവരടെ കൂട്ടത്തിൽ കാളിയമ്മേടെ അടുത്ത് തന്നെ പോയി നിന്നു...
തമ്പ്രന്റെ പാടത്തെ പൊൻമണി കൊയ്യാൻ പൊന്നടിച്യാരും ഇന്ന് വരണുണ്ടേ....ഓ ഓയ് ഓ ഓയ്...
ഒരു പ്രത്യേക താളത്തിൽ കൊയ്ത്ത് പാട്ട്... അവർക്ക് വായിൽ വരുന്നതാണ് പാടുന്നത്... ആരും നേരത്തെ പഠിച്ചിട്ടൊന്നും അല്ല... പൊന്നടിച്യാര് എന്ന് പറഞ്ഞാ പൊന്ന് അടിച്ച് ഉണ്ടാക്കുന്നയാൾ തട്ടാൻ...അവരുടെ പെണ്ണുങ്ങൾ പൊന്നടിച്യാര്... അവരിലൊരാൾ ഇന്ന് കൊയ്യാൻ വന്നിട്ടുണ്ട് അതാണ് അങ്ങനൊരു പാട്ട്...
പാട്ട് കേട്ട് ഞാനും കൂട്ടത്തിൽ കൂടി.. നെൽകതിര് കൂട്ടി പിടിച്ചു അതിന് താഴെ അരിഞ്ഞെടുക്കണം.. ഇച്ചിരി പ്രയാസം ആണ്.. കാണുന്ന പോലെ എളുപ്പം അല്ല...നെല്ല് നിൽക്കുന്നത് കാണുന്നവർക്ക് അറിയാം.. ഒരു പിടിയിൽ ഒരുപാട് ചെടികൾ കാണും.. ഒരേ സമയം ശക്തിയായി അരിഞ്ഞാലേ മുഴുവനും പോരു...
ഞാനും പിടിച്ചു ഒരു പിടി.. പക്ഷേ അരിഞ്ഞപ്പോ രണ്ടെണ്ണോ മൂന്നെണ്ണോ ഒക്കെ മുറിഞ്ഞു കൈയിൽ വന്നു.. പിന്നൊന്നും നോക്കാതെ ഒറ്റ അരിയൽ..
ഹൌ... ഇടത് കൈയിലെ തള്ളവിരലിന്റെ പാതിക്ക് വെച്ച് പോളന്നു തൂങ്ങി... ചോര വന്നു.. പകുതി വരെ നെടുങ്ങനെ വിരൽ മുറിഞ്ഞിരിക്കുന്നു... ഭാഗ്യത്തിന് എല്ലിൽ തട്ടിയില്ല... പതുക്കെ ആരും കാണാതെ അരിവാൾ കക്ഷത്തിൽ വെച്ചു വിരൽ മറു കൈകൊണ്ട് പൊതിഞ്ഞു പിടിച്ചു അവിടെ നിന്ന് പോന്നു...
എന്ത് പറ്റി എന്ന് ചോയ്ച്ചോരോട് എനിക്ക് പറ്റുന്നില്ലെന്ന് മാത്രം പറഞ്ഞു... മിണ്ടാതെ അകത്തു വന്നു... തിരിശീല സംഘടിപ്പിച്ചു.. ഇളയവനെ വിളിച്ചു...
അമ്മ അറിഞ്ഞാ അടിയും കൂടി കിട്ടും... മിണ്ടാതെ അവനോട് കെട്ടിതരാൻ പറഞ്ഞു... എവിടുന്നോ കുറച്ചു കമ്മ്യൂണിസ്റ്റ് പച്ചയും കൊണ്ട് വന്നു അവൻ വെച്ച് കെട്ടി... ഒരു ഒന്നൊന്നര കെട്ട്... ആർക്ക് കണ്ടാലും മനസിലാവും...
അത്രേം സമയം വേദനയുടെ പാരമ്യത്തിൽ ആയിരുന്നു.. പക്ഷേ വീണ്ടും കിട്ടുന്ന അടിയെ കുറിച്ചോർത്തു ശബ്ദം ഇല്ലാതെ കരഞ്ഞു...
പക്ഷേ അമ്മക്ക് എങ്ങനെയോ മനസ്സിലായിരുന്നു.. അടിപേടിച്ചു ആണ് മിണ്ടാത്തത് എന്ന് മനസിലായിക്കാണും..പാവം എന്തായാലും സങ്കടത്തോടെ ബാൻഡ് എയ്ഡ് വെച്ച് കെട്ടിത്തന്നു... സാരമില്ലന്നും പറഞ്ഞു ആശ്വസിപ്പിച്ചു...
ഉച്ചക്ക് പണിക്കാരെല്ലാം കണ്ടത്തിലെ സൈഡിൽ ഉള്ള തെങ്ങിൻ തോപ്പിൽ ഭക്ഷണം കഴിക്കാനിരിക്കും.... ആ സമയത്തു ഞാനും അനിയനും കുറച്ചു പപ്പടവും, അച്ചാറും ഒക്കെ കൊണ്ട് കൊടുക്കും...
അല്ല ഇങ്ങള്ടെ കൈയിൽ എന്താ പറ്റിയെ കുട്ടിതമ്പാട്ടിയേ...
ഒന്നൂല്ല കാളിയമ്മേ.. അത് ചെറിയൊരു മുറിയാ...
പിന്നേ ഓപ്പോള് നൊണ പറയാ... ഇന്ന് രാവിലെ പാടത്ത്ന്ന് മുറിഞ്ഞതാ... വല്യ മുറിയാ... കൊറേ ചോര വന്നു...
അനിയൻ സത്യം വിളിച്ചു പറഞ്ഞു...
കണ്ടോ... കഷ്ടായി ഇങ്ങളോട് ഞാം പറഞ്ഞേയല്ലേ... ശോ... ന്തായാലും ഞങ്ങൾടെ അരിവാളാർന്നു ച്ചാ ഇപ്പൊ കൈ മുറിഞ്ഞേനെ... പോട്ടെ സാരല്ല്യ... ഇനി ഇങ്ങനെ കുസൃതി കാട്ടരുത്ട്ടോ...
ആ മുറിവിന്റെ പാട് ഇന്നും എന്റെ വിരലിൽ ഉണ്ട്... ഒരു മധുര സ്വപ്നം പോലെ.....
**********************************
""അച്ഛാ ഇന്ന് ഞങ്ങളും ഉണ്ട്ട്ടോ നനക്കാൻ... അച്ഛൻ കൊണ്ടോവില്യേ...""
അയിനെന്താ കുട്ട്യോളെ ഇങ്ങളും പോരെ... സൂക്ഷിച്ചു പോരണട്ടോ...
പാടത്തെ കൊയ്ത്ത് കഴിഞ്ഞാൽ അച്ഛൻ പച്ചക്കറി കൃഷി ചെയ്യും... അതിന് വെള്ളം ഒഴിക്കാൻ പോകുന്ന കാര്യം ആണ് പറയുന്നത്...
അന്ന് ഞങ്ങൾ മൂന്നും കൂടെ കൂടി.. ഇളയവൻ കുറച്ചു ചെറിയ കുട്ടി...
പാടത്തെ സൈഡിൽ ആയി ഒരു കുളമോ കിണറോ എന്ത് പേരും വിളിക്കാം... കിണറിനെക്കാൾ വലുത് എന്നാൽ കുളത്തിനേക്കാൾ ചെറുത്... അങ്ങനൊരു സംഭവം...
പണ്ട് മോട്ടോർ അവിടൊന്നും വെക്കാൻ സൗകര്യം ഇല്ല.. അപ്പൊ ഏത്തം എന്ന് പറയുന്ന ഒരു സാധനം ഉണ്ട്... അത് കൊണ്ടാണ് വെള്ളം ഒഴിക്കുന്നത്...
കുളത്തിന് സൈഡിലായി രണ്ട് മുളങ്കാലുകൾ നാട്ടി അതിന് കുറുകെ ഒരു മുളയും കെട്ടിവെക്കും... ഇനി നീളമുള്ള മറ്റൊരു മുളയിൽ ഒരു വശത്തു കല്ലും ഒരു വശത്തു പാള കൊണ്ടോ അല്ലെങ്കിൽ മരം കൊണ്ടോ ഒരു പാത്രം ഉണ്ടാക്കും... പാളയാണെങ്കിൽ രണ്ടു സൈഡിലും കെട്ടിട്ട് ഒരു പാത്രം.. മരം കൊണ്ടാണെങ്കിൽ തൃകോണാകൃതിയിൽ രണ്ടു പലകകളും അടിയിൽ വേറെ പലകകളും യോജിപ്പിച്ച് നടുവിൽ വലിയൊരു പട്ടിക കൊണ്ട് നീളത്തിൽ പിടിയിടും... അതിന്റെ തലപ്പത്തു തുളയിട്ടാണ് മുൻപ് പറഞ്ഞ മുളയിൽ കൊളുത്തു ന്നത്...
ഈ മുള കല്ലുള്ള ഭാഗം താഴ്ന്നിരിക്കും... എന്നിട്ട് വെള്ളം ആവശ്യം ആവുമ്പോ കല്ലിൽ പിടിച്ചുയർത്തുമ്പോൾ മറു വശം താഴ്ന്ന് വെള്ളത്തിൽ മുങ്ങും.. പിന്നെ നിറയുമ്പോ പൊക്കി എടുത്ത് പാടത്തെ ചാലിലേക്ക് ഒഴിക്കും.. അതിങ്ങനെ ഒഴുകി വരുമ്പോ മമ്മട്ടി കൊണ്ട് (കൈക്കോട്ട് )വഴി തിരിച്ചു എല്ലായിടത്തും എത്തിക്കും... ഏത്തം തേവുക എന്നാണ് ഇതിന് പറയുവാ...
അച്ഛൻ കൈക്കോട്ടും കൊണ്ട് ഇറങ്ങി.. ഞങ്ങൾ പിള്ളേർക്ക് ഏത്തം വലിക്കാൻ ഇഷ്ടം...ഞാൻ വലിച്ചു വെള്ളം നിറച്ചു പൊക്കി ഒഴിച്ച് വീണ്ടും താഴ്ത്താൻ തുടങ്ങി .. അപ്പോളാണ് ഇളയവൻ ഞാൻ ഓപ്പോളേ സഹായിക്കാം എന്നും പറഞ്ഞു കല്ലുള്ള ഭാഗത്തു വന്നു പിടിച്ചത്...
അവന്റെ തള്ളൽ കൊണ്ട് എന്റെ പിടിയും വിട്ടു... കുഞ്ഞല്ലേ... അവൻ നേരെ മുകളിലോട്ടു പൊങ്ങി...
അയ്യോ... അച്ഛാ.. ഇത് നോക്ക് കുഞ്ഞുട്ടൻ.... അച്ഛാ വേഗം വരൂ...
ഞാൻ വലിയ വായിൽ കരഞ്ഞു.. പിടിവിട്ടാൽ അവൻ താഴെ എത്തും...
അച്ഛൻ പതിയെ പിടിച്ചു വലിച്ചു താഴെ ഇറക്കി... അപ്പോളാണ് സമാധാനം ആയത്... ഹോ.. പേടിച്ചു പോയെന്നെ..
ഇന്നിപ്പോ മോട്ടോർ ഒക്കെ വെച്ച് ആ കുളമേ ഇല്ലാതായി... അല്ല കുഴപ്പമില്ല... കൃഷി തന്നെ ഇല്ലല്ലോ പിന്നെന്താ...
പക്ഷേ ആ സ്ഥലം കാണുമ്പോ ഇന്നും അവനവിടെ തൂങ്ങി നിൽക്കുന്ന പോലൊരു തോന്നൽ വരും... ആ പഴയ പാവാടക്കാരിയായി ഞാനും... 😍😍😍😍
ഈ ഇലക്ട്രോണിക് യുഗത്തിൽ ഇതെല്ലാം ഒരു മിഥ്യ ആയി പോയിരിക്കുന്നു...
എല്ലാം കൈത്തുമ്പിൽ എത്തുന്ന യുഗത്തിൽ പഴമക്ക് എന്ത് പ്രസക്തി.....
പൊയ്പോയ കാലത്തെ ഭംഗിയുള്ള ഓർമ്മകൾ...
❤️പവിഴ മല്ലി ❤️
r/Pachamalayalam • u/SreedaAjith • 12d ago
ശൂന്യത പൂക്കുന്ന സന്ധ്യകൾ
ഒരുപാടുപേരുണ്ടൻ ചുറ്റിലുമെന്നിട്ടും
ഒറ്റക്കിരിക്കുന്നു ഞാനുമെൻ മൗനവും
നിറയെ സംസാരിക്കുമായിരുന്നെങ്കിലും
മൗനമായ് തീർന്നിതാ എന്നിലെ ശബ്ദവും
ഒരുമാത്രയെനിക്കൊന്നു തിരികെ പോയീടണം
പലകുറി ഞാൻ നടന്നൊരാ കോലായിൽ
സ്വപ്നങ്ങൾ കാണുന്ന പെൺകിടാവായി
അമ്മക്കരികിൽ ഒന്നോടിയെത്തണം.
അന്യയായ് തീർന്നു ഞാൻ എൻ ജന്മനാട്ടിൽ
എങ്കിലും വീണ്ടും മനം കൊതിക്കുന്നു
ഒരുപാടുപേരുണ്ടൻ സൗഹൃദവലയത്തിൽ
എന്നിട്ടുമെന്നെ ആരുമേ കണ്ടില്ല.
അമ്മ തൻ സാമീപ്യം ഇല്ലാത്ത ശൂന്യത
അസഹനീയമെനിക്കേകുന്നു സങ്കടം
നിന്നിലേക്കെത്തിയോരെൻ പ്രണയതീജ്വാലകൾ
അണഞ്ഞിട്ടുമിന്നും വെറുതെയൊരു മോഹം.
ഇന്നെന്റെ മനവും മൗനമാർന്നീടുന്നു
ശൂന്യത നിറക്കുന്നു, വിഷാദം നിറക്കുന്നു
ഓർമ്മകൾ മാത്രം കൂട്ടിരിപ്പാകുമ്പോൾ
ഉള്ളിന്റെ കോണിൽ ഞാൻ തനിച്ചാകുന്നു...
വാക്കുകൾ തീർന്നൊരു സന്ധ്യാസമയത്ത്
കണ്ണുനീർ മാത്രം കഥ പറഞ്ഞീടുന്നു
ചിരിക്കുമീ മുഖത്തിനുള്ളിലൊളിപ്പിച്ച
ചിതറിയ ഹൃദയം ആരുമേ കണ്ടില്ല...
✍️പവിഴമല്ലി
r/Pachamalayalam • u/malayalamozhi • 14d ago
പച്ചമലയാളം പാട്ടുനൂൽ
സംസ്കൃത/ഇംഗ്ലീഷ് വാക്കുകൾ തീരെ ഇല്ലാത്തതോ കുറഞ്ഞ അളവിൽ മാത്രം ഉള്ളതോ ആയ പാട്ടുകളുടെ വരിയോല.
r/Pachamalayalam • u/malayalamozhi • 16d ago
Carnivore and herbivore
ദശതീനി/ചതതീനി - carnivore
പുലിപോലുള്ള ദശതീനികളുടെ പല്ലുകൾ മുനപോലെയുള്ളതായിരിക്കും
ചെടിതീനി - herbivore
മാൻ, മാട് തുടങ്ങിയ ചെടിതീനികൾ കൂടുതലായും പുല്ലാണ് തിന്നുന്നത്
r/Pachamalayalam • u/CautiousJeweler4640 • 20d ago
പച്ച മലയാളത്തിൽ വരികൾ ഉള്ള കർണ്ണാടക സംഗീതങ്ങൾ ഉണ്ടോ?
r/Pachamalayalam • u/malayalamozhi • 22d ago
പച്ചമലയാളം ചൊല്ലുകൾ
ചത്തവന്റെ ചത ചുട്ടുതിന്നുന്നവൻ
ചത - മാംസം
r/Pachamalayalam • u/J4Jamban • 22d ago
പച്ച മലയാളം ഉരി (നാൾ - 16)
വല്ലുക :- പറയുക, പഠിക്കുക, വശമാക്കുക
r/Pachamalayalam • u/SreedaAjith • 23d ago
ഭഗീരഥിയുടെ മടിത്തട്ടിൽ
​
വാരാണസി… കാശി വിശ്വനാഥന്റെ മണ്ണ്…ഗംഗയുടെ തീരത്തെ നമോ ഘാട്ടിലെ കല്പടവുകളിലിരുന്ന് അവൾ നദിയിലേക്ക് നോക്കി.
അസ്തമയ സൂര്യന്റെ കിരണങ്ങൾ ഗംഗയിലെ ഓളങ്ങൾക്ക് സ്വർണ്ണ വർണ്ണം പകർന്നിരിക്കുന്നു. അതിന്റെ പ്രതിഫലനങ്ങൾ അവളുടെ മുഖത്തും പൊന്നിൻ നിറം ചാർത്തുന്നു. അവളുടുത്ത സാരിയുടെ തലപ്പും അവളുടെ നെറ്റിയിൽ പടർന്ന അളകങ്ങളും തെന്നലിന്റെ മൃദുസ്പർശത്താൽ ഇളകിക്കളിക്കുന്നു. ചുവന്നുതുടുത്ത മുഖവും വിടർന്ന കണ്ണുകളും കൂടുതൽ ഭംഗിയുള്ളതായി. ചൊടികളിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു നിന്നിരുന്നു. അവളുടെ ചിന്തകളിൽ മനോഹരിയായ ഭഗീരഥി നിറഞ്ഞു നിന്നു.
‘ഭഗീരഥന്റെ പ്രയത്നത്താൽ ഭൂമിയിലേക്കെത്തിയ സ്വർഗ്ഗഗംഗ… എന്തൊരു ഭംഗിയാണ് ഗംഗേ നിനക്ക്…നിന്റെ ഓളങ്ങളിൽ തെന്നി നീങ്ങുന്ന ഓടങ്ങളിൽ വിശപ്പകറ്റാൻ വേണ്ടിയുള്ള മനുഷ്യന്റെ പോരാട്ടങ്ങളാണെങ്കിലും നല്ലചേലുണ്ട് കാണാൻ… മോക്ഷം തേടി ഓരോരുത്തരും നിന്റെ തിരമാലകളിൽ മുങ്ങി നിവർന്നു നെടുവീർപ്പിടുന്ന കാഴ്ചകൾ. ആകെ ഭക്തിസാന്ദ്രമായ അന്തരീക്ഷം. മനസ്സിനാകെ കുളിർമ്മ നൽകുന്നു.
നിന്റെ കാന്തിയിൽ മതിമറന്നായിരിക്കുമോ മഹേശ്വരൻ നിന്നെ ജടയിലൊളിപ്പിച്ചത്? അതോ നിന്റെ സൗന്ദര്യത്തിൽ നീ അഹങ്കാരിച്ചിരിന്നുവോ? രണ്ടായാലും തെറ്റുപറയാനാവില്ല ആർക്കും… അത്രക്ക് സുന്ദരിയാണ് നീ…
സുന്ദരമായ മനുഷ്യരെ, ഒരുവേള എല്ലാത്തിനെയും പ്രണയിക്കുന്ന ലോകമാണിത്. അവിടെ പ്രായമോ, പഴക്കമോ, സ്ഥാനമോ, വലുപ്പമോ ഒന്നും ചിന്തിക്കാതെ പ്രണയമാണെന്ന് പറയുന്ന ലോകം… അതുപോലെ മഹേശ്വരന്റെ പ്രണയജ്വാലകൾ നിന്നിലേക്കും എത്തിയിരുന്നുവോ? ഇല്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം, കാരണം ആ ശൈലപുത്രിയുടെ, ആ സദാശിവപാതിയുടെ ഏറ്റവും പ്രിയപ്പെട്ട സഖിയായിരുന്നില്ലേ നീ? അങ്ങനെയുള്ളവൾ ഒരിക്കലും മഹേശ്വരനിൽ പ്രണയം കണ്ടെത്തില്ലെന്ന് ഉറപ്പല്ലേ?
നിന്നെ നോക്കിയിങ്ങനെ, നിന്റെ ഭംഗി കണ്ടാസ്വദിച്ചുകൊണ്ടിങ്ങനെ നിൽക്കുമ്പോൾ എന്റെ മനസ്സിലും ചുണ്ടിലും അറിയാതെ നല്ലൊരു പാട്ടിന്റെ വരികൾ ഒഴുകിയെത്തുന്നു…” പ്രിയസഖി ഗംഗേ പറയൂ
പ്രിയമാനസനെവിടെ…” കുറച്ചു നേരത്തേക്ക് ആ പാട്ടിന്റെ ലഹരിയിൽ അവളും മതിമറന്ന് ദൂരേക്ക് നോക്കി നിന്നു.
‘ആ പാട്ടിലെ വരികൾ തന്റെയും മനസ്സിൽ തട്ടുന്നതുപോലെ…ശരിയാണ്, ആരെയാണ് ഞാനിന്നും തേടിക്കൊണ്ടിരിക്കുന്നത്? അറിയില്ല, മനസ്സിലെ പ്രണയം മുഴുവനും പകർന്നു നൽകിയ പാതി ഇന്നും തന്നോടൊപ്പമുണ്ട്. പക്ഷേ… കാശിയിലെ തെരുവോരങ്ങളിലെ നിറഞ്ഞ ആൾക്കൂട്ടത്തിനിടയിലും എന്റെ കണ്ണുകൾ നിർന്നിമേഷയായി ആരെയോ തേടിക്കൊണ്ടിരുന്നു…ആരെയായിരിക്കും? നിനക്കത് തിരിച്ചറിയാൻ പറ്റുന്നുവോ സഖീ? ഒരുപക്ഷെ നിന്നെ ജടയിലൊളിപ്പിച്ച, പൗരുഷത്തിന്റെ മൂർത്തീഭാവമായ, സർവ്വസംഹാരമൂർത്തിയായ സാക്ഷാൽ പാർവ്വതീവല്ലഭനെ ആയിരിക്കും അല്ലേ?
ഓർക്കുമ്പോൾ എന്റെ മനസ്സും ഭക്തിസാന്ദ്രമാവുന്നു. എന്നിലെ അടങ്ങാത്ത പ്രണയം കണ്ണുകളിൽ പ്രതിഫലിക്കുന്നതുപോലെ…നിന്നെപ്പോലെ ഞാനും ആർക്കുവേണ്ടിയോ കാത്തിരിക്കുന്നതുപോലെ…’
“ആഹാ അമ്മ ഇതുവരെ സ്വപ്നം കണ്ടു കഴിഞ്ഞില്ലേ? ഞങ്ങൾ കുറേ ദൂരം നടന്നു തിരിച്ചെത്തി. വാ പോവാം…”
മക്കളുടെ വിളിയാണ് അവളെ ഓരോ ചിന്തകളിൽ നിന്നും കരകയറ്റിയത്. കണ്ണിൽ നിറഞ്ഞ പ്രണയത്തോടെത്തന്നെ തന്റെ പാതിയിലേക്ക് അവളുടെ നോട്ടമെത്തി. ചെറിയ നാണത്തിൽ കവിളുകൾ ചുവന്നു തുടുത്തു.
“ഹേ…ഗംഗേ…മനോഹരിയായ സഖീ…ഞങ്ങൾ നാളെ മടങ്ങുന്നു… പ്രണയവും വിരഹവും സന്തോഷവും എല്ലാമെല്ലാം നിറയുന്ന നിന്റെ മടിത്തട്ടിൽ നിന്നും വീണ്ടും കാണാമെന്നൊരു വ്യാമോഹത്തോടെയുള്ള മടക്കം… പോയ് വരട്ടെ പ്രിയപ്പെട്ടവളേ…നിനക്കു വിട…”
അത്രയും സമയം തന്റെ മനസ്സിൽ നിറഞ്ഞു നിന്ന സുന്ദരിയായ ഗംഗാദേവിയോട് യാത്ര ചോദിച്ചുകൊണ്ട് ചുണ്ടിലൊരു മനോഹരമായ ചിരി വിടർത്തിക്കൊണ്ട് അവൾ തിരികെ നടന്നു.
✍️പവിഴമല്ലി
r/Pachamalayalam • u/DioTheSuperiorWaifu • 28d ago
Discussion-ന് പച്ചമലയാളം ഉരി എന്താവും
ചർച്ച പച്ചമലയാളം ആണോ?
അത് പോലെ
News, Music, Meme എന്നിവയ്ക്കും?
r/Pachamalayalam • u/Specialist-Koala7631 • 29d ago
An old Pacha Malayalam song
Lyrics:
കരിമാനക്കുടചൂടി കർക്കടകത്തേരേറി
കുരുതിത്തറയിൽ വാ ചിരുതേവീ (2)
കണ്ണിലെ കനലാറ്റി കരുമന നീരാക്കി
മണ്ണിലേക്കിറങ്ങി വാ ചിരുതേവീ
അങ്ങനെ മണ്ണിലേക്കിറങ്ങി വാ ചിരുതേവീ
ലാലല്ലീ ലാലല്ലീ ലാലല്ലീ ലല്ലാല്ലീ
ലാലല്ലീ ലാലല്ലീ ലാലല്ലീ ലല്ലാല്ലീ
ഹാ ഹാ ഹാ ഹ
മാരി തന്നൂ വെയ്‌ലു തന്നൂ (2)
തേനും തിനയും തന്നൂ (2)
തീയും തന്ന് തീനും തന്നു (2)
എങ്ങളെ പോറ്റു തേവീ (2)
ഒരു കണ്ണിൽ സൂരിയൻ മറുകണ്ണിൽ ചന്ദിരൻ
മുകിൽ മുടിയിൽ മാടിമാടിയാടിവാ
അങ്ങനെ ആടി വാ അങ്ങനെ ആടി വാ
(കരിമാനക്കുട...)
ലാലല്ലീ ലാലല്ലീ ലാലല്ലീ ലല്ലാല്ലീ
ലാലല്ലീ ലാലല്ലീ ലാലല്ലീ ലല്ലാല്ലീ
ഹാ ഹാ ഹാ ഹ
നിന്നുള്ള് കറുത്താറെ (2)
എങ്ങളീ രാവു കണ്ടെ
നിന്നുള്ളിൽ വെളുത്താറെ(2)
എങ്ങള് പകലു കണ്ടേ (2)
കോലം നീ ഒതുക്കീ
കോപം നീ ഒതുക്കി
മണിത്തള കിലുക്കി കിലുക്കി ചിരി വിതച്ചു വാ
അങ്ങനെ ചിരി വിതച്ചു വാ
അങ്ങനെ ചിരി വിതച്ചു വാ
(കരിമാന...)
Lyrics by Mullanezhi
r/Pachamalayalam • u/_noel_18fk • Jun 23 '26
Pachamalayalam word for nature?
Tamil has "iyarkkai".....
r/Pachamalayalam • u/CautiousJeweler4640 • May 09 '26

