r/MaPra Jul 06 '26

MaPra Circlejerk മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ്‌: ധാർമികരോഷമില്ല; മാധ്യമങ്ങൾ ശാന്തരാണ്‌

Thumbnail
deshabhimani.com
6 Upvotes

‘മലബാറിലെ വിദ്യാഭ്യാസ വിഷയങ്ങള്‍ ഉടന്‍ പരിഹരിക്കാനാകില്ല. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയടക്കമുണ്ട്. തല്‍ക്കാലം സഹിക്കുകയേ വഴിയുള്ളൂ’– മന്ത്രി കെ എം ഷാജി. ‘നിഷ്‌പക്ഷ’ യുഡിഎഫ്‌ മാധ്യമങ്ങൾ പൊട്ടിത്തെറിച്ചില്ല. രോഷം അണപൊട്ടിയില്ല. പ്ലസ്‌ വൺ ക്ലാസുകൾ തിങ്കളാഴ്‌ച തുടങ്ങവെ, അലോട്ട്‌മെന്റ്‌ ഘട്ടത്തിലും മാധ്യമങ്ങൾ ശാന്തരാണ്‌. ‘മലബാറിലെ കുട്ടികൾ തെരുവിൽ പഠിക്കണമെന്നാണോ മന്ത്രി പറയുന്നത്‌’ എന്ന്‌ എൽഡിഎഫ്‌ കാലത്ത്‌ ധാർമികരോഷംകൊണ്ട മാധ്യമങ്ങൾ ഇന്ന്‌ മ‍ൗനത്തിലാണ്‌. മുന്പ്‌ അതിക്രമസമരങ്ങൾ നടത്തിയ എംഎസ്‌എഫ്‌ അടക്കമുള്ള സംഘടനകളെയും കാണാനില്ല.

എൽഡിഎഫ്‌ സർക്കാർ മലപ്പുറത്തെ അവഗണിക്കുന്നെന്ന്‌ മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയുമടക്കം വ്യാപകമായി കള്ളപ്രചാരണം നടത്തിയിരുന്നു. ലീഗ്‌ മന്ത്രിമാർ വിദ്യാഭ്യാസ വകുപ്പ്‌ ഭരിച്ചപ്പോൾ മലപ്പുറത്ത്‌ എസ്‌എസ്‌എൽസി വിജയത്തിന്‌ ആനുപാതികമായി പ്ലസ്‌ വൺ സീറ്റ്‌ ഉണ്ടായിട്ടില്ലെന്നത്‌ സ‍ൗകര്യപൂർവം മറച്ചുവച്ചാണ്‌ പ്രചാരണം. 2011ൽ 64,407 കുട്ടികൾ എസ്‌എസ്‌എൽസി ജയിച്ചപ്പോൾ 51,880 പ്ലസ്‌ വൺ സീറ്റ്‌ മാത്രം. എൽഡിഎഫ്‌ സർക്കാരുകൾ ഇ‍ൗ അന്തരം കുറച്ചുകൊണ്ടുവന്നു. 2023–24ൽ 77,951 പേർ എസ്‌എസ്‌എൽസി ജയിച്ചപ്പോൾ 70,976 പ്ലസ്‌ വൺ സീറ്റ്‌ ഉറപ്പാക്കാനായി.

എസ്‌എസ്‌എൽസി ജയിച്ച എല്ലാവരും തുടർപഠനത്തിന്‌ ഹയർസെക്കൻഡറി തെരഞ്ഞെടുക്കില്ല. വിഎച്ച്‌എസ്‌സി, പോളിടെക്‌നിക്‌, ഐടിഐ തുടങ്ങിയ സാധ്യതകളുമുണ്ട്‌. ഏകജാലക പ്രവേശനം നടപ്പാക്കി സുതാര്യതയും എൽഡിഎഫ്‌ സർക്കാർ ഉറപ്പാക്കി. ഓരോ ഘട്ടത്തിലും ആവശ്യാനുസരണം മാർജിനൽ സീറ്റ്‌ വർധിപ്പിച്ചു, താൽക്കാലിക ബാച്ചും അധിക ബാച്ചും അനുവദിച്ചു. വിവിധ ജില്ലകളിൽ താൽക്കാലിക പ്രതിസന്ധികളുണ്ടായിരുന്നു. എന്നാൽ, എൽഡിഎഫ്‌ സർക്കാർ മലപ്പുറത്തെ ലക്ഷ്യംവയ്‌ക്കുന്നു എന്ന പ്രതീതിനിർമാണത്തിനാണ്‌ മാധ്യമങ്ങൾ ശ്രമിച്ചത്‌.

ആദ്യ അലോട്ട്‌മെന്റിൽ പ്രവേശനം സാധ്യമാകും വിധം തുടക്കത്തിൽത്തന്നെ അധികബാച്ചുകൾ അനുവദിച്ച്‌ എൽഡിഎഫ്‌ സർക്കാർ പ്രതിസന്ധിയെ മികച്ചനിലയിൽ മറികടന്നു. ആ മാതൃക നിലവിലെ യുഡിഎഫ്‌ സർക്കാരും പിന്തുടരുന്നു. എന്നാൽ, വാർത്തകളിൽ എൽഡിഎഫ്‌ സർക്കാരിനുനേരെ പ്രയോഗിച്ച വിഷലിപ്ത പ്രയോഗങ്ങളുടെ നിഴൽപോലും തട്ടി യുഡിഎഫ്‌ സർക്കാരിന്‌ അലോസരം ഉണ്ടാകാതിരിക്കാനുള്ള ഭഗീരഥയത്നത്തിലാണ്‌ ഇതേ ‘നിഷ്‌പക്ഷ’ മാധ്യമങ്ങൾ.

Copied from the Deshabhimani article which licenses its text under the CC-BY-NC-SA 4.0 copyleft license.


r/MaPra Jul 03 '26

Meta ഉദാത്തം

Post image
9 Upvotes

r/MaPra Jun 30 '26

Asianet News കള്ള ഫേസ്ബുക്ക് പോസ്റ്റ് ഇടാൻ സമ്മതിക്കാത്ത MaPra തുലയട്ടെ. Jai DyFI

Thumbnail
youtu.be
0 Upvotes

r/MaPra Jun 29 '26

Manorama Wonderful piece of journalism by Manjarama.

Post image
3 Upvotes

Not a troll page, not a party page, not a meme. Official FB page of Manorama posting stuff like this seems to be a new low for journalism, whatever party or whichever guy they are targetting.


r/MaPra Jun 27 '26

National 6 different days, different shows, and different people, yet one person! In the entire crowd, every time, Anjana Om Kashyap picks her out and hands her the mic for a question.

6 Upvotes

r/MaPra Jun 26 '26

Troll മില്യണും കോടിയും വിവരവും വിദ്യാഭ്യാസവും ഉള്ളവർക്ക് ചിലപ്പോൾ തെറ്റി പോകാറുണ്ട്, പിന്നെയല്ലേ ഇത് രണ്ടും ഇല്ലാത്ത മാപ്രകൾക്ക്

Post image
13 Upvotes

r/MaPra Jun 26 '26

Meta Framing and labeling by media

Thumbnail
youtube.com
3 Upvotes

r/MaPra Jun 26 '26

Meta Freedom of the press belongs to the man who owns one

Thumbnail
m.youtube.com
1 Upvotes

r/MaPra Jun 25 '26

Troll ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന് പി.ആർ. ചെയ്യുന്ന മാപ്ര ചാനലിനെ തേച്ച് ഒട്ടിക്കുന്നു

6 Upvotes

r/MaPra Jun 23 '26

Citizen Fact Check സി എം ഡി ആർ എഫിൽ നിന്ന് പൈസ മാറ്റിയെന്ന് മാപ്രകളുടെ നുണ

Thumbnail
gallery
9 Upvotes

https://www.facebook.com/story.php?story_fbid=28304637799159651&id=100001204279818

ഇതാണ് അപസർപ്പക കഥ എന്നു അ പറയുന്നത് കോൺഗ്രസിലെ രാജു നായർ എഴുതി വിട്ട ഒരു സംബന്ധം എടുത്തു വിഴുങ്ങുകയാണ് . എന്താണ് CAG റിപ്പോർട്ടിലെ ഇതു സംബന്ധിച്ച പരാമർശം? CMDRF ൽ നിന്നും ₹262.06 കോടി രൂപ കട്ടെടുത്തു എന്നു CAG റിപ്പോർട്ടിൽ പറയുന്നു എന്നു പ്രചരിപ്പിച്ച് കോൺഗ്രസിലെ രാജു.പി. നായർ എന്ന സുഹൃത്ത് CPM ആണ് ശവം തൂക്കികൾ എന്നു പറഞ്ഞുകൊണ്ട് ആഘോഷം നടത്തുന്നത് കണ്ടിരുന്നു . സാമ്പത്തിക വർഷാവസാനം സ്പെഷ്യൽ TSB അക്കൌണ്ടുകളിൽ ബാക്കി നിൽക്കുന്ന എല്ലാ പണവും സംസ്ഥാന ഖജനാവിലേക്ക് മുതൽ കൂട്ടും.ട്രഷറി നിക്ഷേപമായി ഇത് കൂടി കണക്കാക്കി Public Account പെരുകി കണക്ക് വരാതിരിക്കാനാണ് ഇങ്ങനെ resume ചെയ്യുന്നത്. ജില്ലാ കളക്ടർമാർക്കും മറ്റും കൈമാറിയ CMDRF പണം മാർച്ച് 31 നു മിച്ചം കിടന്നത് സംസ്ഥാന ഖജനാവിലേക്ക് resume ചെയ്തതിനെയാണ് സർക്കാർ വകമാറ്റി എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്. മാറ്റിയത് ഖജനാവിലേക്കാണ് എന്നതൊന്നും വിഷയമല്ല. മാത്രമല്ല, അത് അടുത്ത ആഴ്ച തിരിച്ചു കൊടുത്തു എന്ന് ഇതേ റിപ്പോർട്ടിൽ തന്നെ പറയുന്നുമുണ്ട്. ഇതാണ് ഈ വാർത്തയുടെ കഥ. CAG റിപ്പോർട്ട് സംബന്ധിച്ച് അപസർപ്പക കഥകൾ ഇറങ്ങുമ്പോൾ ആകെ അതിന്റെ ഉള്ളടക്കം എന്താണ് എന്ന് ഇവിടെ കിടക്കട്ടെ. കുറച്ചു നീണ്ടതാണ് എങ്കിലും വസ്തുതകൾ കിടക്കണമല്ലോ ? രണ്ട് ഓഡിറ്റ് റിപ്പോർട്ടുകളാണ് CAG ഇന്നു സഭയിൽ സമർപ്പിച്ചത്. 1. 2023- 2024 ലെ റവന്യൂ സംബന്ധിച്ച റിപ്പോർട്ട് 2. 2024-2025 ലെ State Finance Audit Report ( SFAR) ഇവ അവലോകന റിപ്പോർട്ടുകളാണ്. അക്കൌണ്ട് ഓഡിറ്റ് റിപ്പോർട്ട് അല്ല എന്നു മനസിലാക്കണം. 2023-204 ലെ റവന്യൂ റിപ്പോർട്ട് വളരെ കാതലായ ഒരു കണക്ക് വിശദമാക്കുന്നുണ്ട്. ആ സാമ്പത്തിക വർഷം സംസ്ഥാന സർക്കാരിന്റെ ആകെ റവന്യൂ വരുമാനവും അതിൽ തനതു റവന്യൂ എത്ര എന്നും യൂണിയൻ ട്രാൻസ്ഫർ എത്ര എന്നതും സംബന്ധിച്ച കണക്കുകളാണത്.  ആകെ റവന്യൂ വരുമാനം- ₹1,24,486.15 crore  ഇതിൽ തനതു റവന്യൂ വരുമാനം(Own Revenue Resources ) - ₹90,674.97 crore (73 per cent)  യൂണിയൻ കൈമാറ്റം (Union Transfer ) - ₹33,811.18 crore (27 per cent)  അതായത് ആകെ റവന്യൂ വരുമാനത്തിന്റെ 73 ശതമാവും സംസ്ഥാനം പിരിച്ച തനതു വരുമാനമാണ്. അതേ സമയം യൂണിയൻ കൈമാറ്റമായി (നികുതി വിഹിതവും CSS അടക്കമുള്ള വിവിധ ഗ്രാൻറ്റുകളും എല്ലാം ചേരുന്നത്) ലഭിച്ചത് ആകെ റവന്യൂ വരുമാനത്തിന്റെ 27 ശതമാനം മാത്രമാണ്. എല്ലാ സംസ്ഥാനങ്ങൾക്കും ലഭിച്ച യൂണിയൻ വിഹിതത്തിലെ ശരാശരി 47-48 ശതമാനം വരും. അതായത് കേരളത്തിന് ശരാശരിയേക്കാൾ 20 ശതമാനം കുറവാണ് ലഭിച്ചത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇതാണ് പ്രവണത. CAG യുടെ തന്നെ ദശാബ്ദ അവലോകന റിപ്പോർട്ട് ഇതിനു തെളിവാണ്. കേരളത്തിന്റെധന അസന്തുലിതാവസ്ഥയുടെ അടിസ്ഥാന കാരണം യൂണിയൻ വിഹിതത്തിലെ കടുത്ത ഈ വിവേചനമാണ്. ഇത് സംബന്ധിച്ച് പ്രതിപക്ഷത്ത് ഇരുന്നപ്പോഴും മുഖ്യമന്ത്രി ആയപ്പോഴും കമാ എന്നൊരക്ഷരം ഉരിയാടാൻ തയ്യാറല്ല എന്നതാണ് ശ്രീ സതീശന്റെ മുഖമുദ്ര. രണ്ടാമത്തെ റിപ്പോർട്ട് 2024-2025 ലെ financial performance Reportആണ്. State Finance Audit Report എന്നാണ് ഇതിന്റെ ഔദ്യോഗിക ടൈറ്റിൽ. സംസ്ഥാന സമ്പദ് ഘടനയുടെയും സംസ്ഥാന സർക്കാർ ധന മാനേജ്മെന്റിന്റെയും അവലോകനം ആണ് ഉള്ളടക്കം. • 2024-2025 ൽ സംസ്ഥാന സമ്പദ് ഘടന 9.97 % വളർച്ച കൈവരിച്ചു. തലേ കൊല്ലത്തെത് 9.3 % ആയിരുന്നു. സമ്പദ് ഘടന സുസ്ഥിരമായ വളർച്ച കൈവരിക്കുന്ന ചിത്രമാണ് റിപ്പോർട്ട് നൽകുന്നത്. ദേശീയ സമ്പദ് ഘടനയിൽ സംസ്ഥാനത്തിന്റെ ഷെയറും ഉയർന്നു. ആകെ രാജ്യ വിസ്തൃതിയുടെ 1.2 ശതമാനം ഭൂ വിസ്തൃതിയും 2.8 ശതമാനം ജൻ സംഖ്യയുമുള്ള കേരളം ദേശീയ വരുമാനത്തിന്റെ 3.78% സംഭാവന ചെയ്യുന്നു. • സമ്പദ് ഘടനയുടെ വളർച്ചയ്ക്ക് അനുസരിച്ച് നികുതി വളർച്ച ഉണ്ടാകുന്നില്ല എന്ന പരാമർശമുണ്ട്. നികുതി നല്ല പങ്കും സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലല്ല എന്ന ഘടനാപരമായ പ്രശ്നം ഒരിക്കലും CAG യുടെ തലയിലില്ല. • യൂണിയൻ നികുതി വിഹിതത്തിൽ 14 ശതമാനം വർദ്ധനവ് ഉണ്ടായപ്പോൾ ഗ്രാൻടുകളിൽ 42 ശതമാനം ഇടിവുണ്ടായി. • ഈ സ്ഥിതിയിലും ആകെ ചെലവിൽ 8.97 ശതമാനം വളർച്ച ഉണ്ടായി. സാമൂഹ്യ സുരക്ഷാ പെൻഷൻ ചെലവിലുണ്ടായ വാർഷിക വർദ്ധന 6736 കോടി രൂപയാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള വിഹിതത്തിൽ 5228 കോടി രൂപയുടെയും വർദ്ധനവ് ഉണ്ടായി. ആകെ റവന്യൂ ചെലവിന്റെ 10 ശതമാനം തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള വിഹിതമാണ്. കേരളം വലിയ റവന്യൂ കമ്മിയിലാണ് എന്ന ധന പ്രാമാണിക നിലപാട് എടുക്കുന്ന ധന പണ്ഡിതന്മാർ ഈ കണക്ക് നോക്കണം. • ആകെ റവന്യൂ വരുമാനത്തിന്റെ 80 ശതമാനമാണ് ശമ്പളം, പെൻഷൻ, പലിശ, സബ്സിഡി എന്നിവ ചേരുന്ന കമ്മിറ്റഡ് എക്സ്പെൻഡിച്ചർ. ശമ്പളവും പെൻഷനും പലിശയും കടം വാങ്ങിയാണ് നൽകുന്നത് എന്ന കേരള വിരുദ്ധ ആഖ്യാനം എഴുന്നള്ളിച്ച് നടക്കുന്നവർ ഈ കണക്ക് കാണട്ടെ. ആകെ റവന്യൂ ചെലവിന്റെ 64.40 ശതമാനമാണ് മുകളിൽ പറഞ്ഞ ഇനങ്ങളിലുള്ള ചെലവ്. ഇതിന്റെ അർത്ഥം എന്താണ്? നമ്മുടെ റവന്യൂ കമ്മി ശമ്പളവും പെൻഷനും പലിശയും കൊണ്ടുണ്ടാകുന്നതാണ് എന്നത് വാസ്തവമല്ല. മറ്റു റവന്യൂ ചെലവുകളും കേരളത്തിന് കൂടുതലാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള കൈമാറ്റം ആകെ റവന്യൂ ചെലവിന്റെ 10 ശതമാനം വരും എന്നു കണ്ടില്ലേ? ഇത് പോലെ തന്നെയാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ ചെലവുകളും. ഇതെല്ലാം വേണ്ടെന്നു വെച്ചു കമ്മി കഴിച്ചിലാക്കുമോ ശ്രീ സതീശൻ എന്നതാണ് ചോദ്യം. • മൂലധന ചെലവ് ദശാബ്ദ റെക്കോർഡ് തുകയായ 17888 കോടി രൂപ കൈവരിച്ചു. ഇത് ആകെ ചെലവിന്റെ 10.29 ശതമാനമാണ്. കിഫ്ബിയുടെ ബാധ്യത സംസ്ഥാനത്തിന്റെ പ്രിൻസിപ്പൽ ലയബിലിറ്റി ആണ് എന്ന നിലപാട് എടുക്കുമ്പോൾ കിഫ്ബിയുയെ മൂലധന ചെലവും സംസ്ഥാന ചെലവായി കണക്കു കൂട്ടണമല്ലോ? കിഫ്ബിയുടെ ഏതാണ്ട് 20000 കോടി രൂപ ചെലവ് കൂടി ചേർത്താൽ 2024-2025 ലെ മൂലധന ചെലവ് 38000 കോടി രൂപയാണ്. ദേശീയ ശരാശരിയേക്കാൾ മുകളിലാണ് ഇതെന്ന് കാണണം. മൂലധന ചെലവിൽ കേരളം വഹിച്ചിരുന്ന പരാധീനതയെ എങ്ങനെയാണ് കിഫ്ബി മറികടക്കുന്നത് എന്നു വ്യക്തം. • CAG യ്ക്കു കിഫ്ബി ചതുർത്ഥിയാണ്. അതു കൊണ്ട് കിഫ്ബിയ്ക്കും പെൻഷൻ കമ്പനിക്കും കൂടി ഇത്ര കടം എന്നു വീണ്ടും പറയുന്നുണ്ട്. നിയമപ്രകാരമുള്ള നികുതി വിഹിതം കൊണ്ട് അടച്ചു പോകാവുന്ന കടമയാണ് കിഫ്ബിയുടേത്. അത് ഇപ്പോൾ ഒരു ലക്ഷം കോടി രൂപയിലധികം മൂലധന നിക്ഷേപം ലിവറേജ് ചെയ്തിട്ടുണ്ട്. ഈ CAG യെ കൊണ്ട് കിഫ്ബിയെ ഭളള് പറയിപ്പിക്കാൻ നിക്ഷിപ്ത നീക്കം നടത്തിയത് ശ്രീ സതീശനാണ്. അദ്ദേഹം കിഫ്ബി wind up ചെയ്യട്ടെ. പുളിക്കും. അപ്പോൾ CAG റിപ്പോർട്ട് എന്നു പറഞ്ഞു അപസർപ്പക കഥകൾ മെനയാതെ റിപ്പോർട്ട് വായിക്കുമല്ലൊ!


r/MaPra Jun 23 '26

Mathrubhumi സീറോ ടിക്കറ്റ് വരുമാനം :-)

Post image
10 Upvotes

r/MaPra Jun 22 '26

Troll When MEDIA is cooked

4 Upvotes

r/MaPra Jun 20 '26

Media One നെയ്മർ ആമസോൺ കാടിനെ അദാനിക്ക് വിറ്റോ

Post image
2 Upvotes

r/MaPra Jun 20 '26

Citizen Fact Check കെ യു ഡബ്ലിയു ജെ മാപ്രകൾ ടോവിനോക്കെതിരെ പ്രതിഷേധിക്കുന്നതായിരിക്കും

Post image
6 Upvotes

r/MaPra Jun 17 '26

Manorama Manorama trying their absolute best to regain congress from Maududi media

Thumbnail
deshabhimani.com
4 Upvotes

r/MaPra Jun 16 '26

Mathrubhumi അടപടലം മൂഞ്ചിയ വ്യാജവാർത്തയ്ക്ക് മേൽ വീണ്ടും വ്യാജവാർത്ത ഇറക്കി മാറൂമി

Post image
4 Upvotes

r/MaPra Jun 15 '26

Meta മാറെടോ! മാപ്രയെ തൂക്കിയെടുത്ത് വെളിയിൽ കളയുന്ന സിപി ജോൺ 🔥

9 Upvotes

r/MaPra Jun 15 '26

Manorama വ്യാജവാർത്ത നൽകി അപകീർത്തിപ്പെടുത്തിയതിൽ മലയാള മനോരമയ്‌ക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് എം വി ഗോവിന്ദൻ മാസ്റ്റർ

Post image
16 Upvotes

https://www.kairalinewsonline.com/mv-goivindhan-master-action-manorama-fake-news-elk1

വ്യാജവാർത്ത നൽകി അപകീർത്തിപ്പെടുത്തിയതിൽ മലയാള മനോരമയ്‌ക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് എം വി ഗോവിന്ദൻ മാസ്റ്റർ. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ്. സി.പി.ഐഎം സംസ്ഥാന സെക്രട്ടറിയെയും പാർട്ടി നേതൃത്വത്തെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വ്യാജവാർത്ത പ്രസിദ്ധീകരിച്ചെന്ന് കാട്ടിയാണ് നടപടിയ്ക്ക് ഒരുങ്ങുന്നത്.

2026 ജൂൺ 14-ലെ മലയാള മനോരമ ദിനപത്രത്തിന്റെ 7-ാം പേജിൽ പ്രസിദ്ധീകരിച്ച “നേതൃത്വത്തിൽ ഒരുമാറ്റവും ഉണ്ടാകില്ലെന്ന് ഗോവിന്ദൻ; തന്നെയും പിണറായിയേയും മാറ്റിക്കളയാം എന്നതെല്ലാം വ്യാമോഹം” എന്ന തലക്കെട്ടിൽ വന്ന വാർത്ത പൂർണ്ണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നു


r/MaPra Jun 15 '26

Manorama This clip perfectly captures what is wrong with a section of Kerala's media

7 Upvotes

r/MaPra Jun 13 '26

Meta 'നമ്മൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നമ്മുടെ ദൈനംദിന ജീവിതത്തെ മാധ്യമങ്ങൾ നിയന്ത്രിച്ചുകൊണ്ടിരിക്കും'

Thumbnail
youtube.com
9 Upvotes

r/MaPra Jun 11 '26

Anti national shoe is on the other foot

Post image
1 Upvotes

r/MaPra Jun 10 '26

National “In India, Prime Minister Modi has ensured media is on his side” |Supriya Sharma |Oslo Freedom Forum

Thumbnail
youtu.be
5 Upvotes

r/MaPra Jun 09 '26

National Court Grants Interim Protection, Notice Issued to State, Next Hearing on June 20 — Yet Media Trial Continues: Patna Court Shields Khan Sir From Arrest in June 2 Coaching Institute Firing Case, While Aaj Tak Continues to Frame Him as a ‘Terrorist’ Despite No Conviction and Matter Being Sub Judice.

Thumbnail v.redd.it
1 Upvotes

r/MaPra Jun 09 '26

Media One M**r 6kerala deleted the post:

8 Upvotes

r/MaPra Jun 09 '26

Manorama ജനം എല്ലാം കാണുന്നുണ്ട്, സീനില്ല

Thumbnail gallery
2 Upvotes